കണ്ണൂർ: സിപിഎം തീവ്രവാദ സംഘടനയെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് ഫേസ് ബുക്കിൽ അദ്ദേഹത്തിൻ്റെ കുറിപ്പ് ചുവടെ.:
ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ് എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നത്? വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല.
തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണം
KPCC president K. Sudhakaran MP said that CPM is a terrorist organization.